പെരിയമ്പലം : ശക്തമായ കടലേറ്റത്തിലും തുടർന്നുണ്ടായ മഴയിലും പഞ്ചായത്തിലെ വിനോദകേന്ദ്രമായ പെരിയമ്പലം ബീച്ചിൽ ലക്ഷങ്ങുടെ നാശനഷ്ടങ്ങൾ. തിരിച്ചെടുക്കാൻ കഴിയാത്തവിധം ബീച്ചിൽ നടത്തിയ നിർമാണപ്രവൃത്തികളെല്ലാം തകർന്നു. കഴിഞ്ഞവർഷമാണ് ബീച്ച് വികസനപദ്ധതികളുടെ ഭാഗമായി പഞ്ചായത്തും ജില്ലാ പഞ്ചായത്തും നിർമാണം നടത്തിയത്. ഇരിപ്പിടങ്ങൾ, അലങ്കാരക്കുടകൾ, വയോജന വിശ്രമകേന്ദ്രം എന്നിവ തകർന്നു. ബീച്ചിലേക്കുള്ള കട്ടവിരിച്ച നടപ്പാതയും തകർന്നുപോയിട്ടുണ്ട്.
മൺതിട്ടകൾ തകർന്ന് നൂറുമീറ്ററോളം കടൽ ഇപ്പോൾ കയറിയിട്ടുണ്ട്. ബീച്ചിലെ കാറ്റാടിമരങ്ങളും തെങ്ങുകളും പൂർണമായും കടപുഴകി.