Home | Articles | 

Bijesh John
Posted On: 20/09/18 09:54

 

വണ്ടിയൊന്നു തട്ടി. ഇന്‍ഷൂറൻ‍സ് കിട്ടാനുള്ള ജീഡി എൻ‍ട്രി തരാമോ?" - പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേൾ‍ക്കുന്ന ചോദ്യമാണിത്.

വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. ഇനി ജി.ഡി. എൻട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട ആവശ്യമില്ല. സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭ്യമാക്കുന്നതിന് ഓൺലൈൻ പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. https://thuna.keralapolice.gov.in/ എന്ന വിലാസത്തിൽ തുണ സിറ്റിസൺ പോർട്ടലിൽ കയറി പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാർ‍ നമ്പർ‍ നല്‍കി റജിസ്ട്രേഷൻ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്ട്രേഷൻ‍ നടത്തിയാല്‍ പിന്നെ, പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതി. വാഹനങ്ങളുടെ ഇന്‍ഷൂറൻ‍സിന് GD എന്‍ട്രി കിട്ടാൻ ഇതിലെ സിറ്റിസൺ ഇൻഫർമേഷൻ ബട്ടണില്‍ GD Search and Print എന്ന മെനുവിൽ ജില്ല, സ്റ്റേഷൻ, തീയതി എന്നിവ നല്‍കി സെര്‍ച്ച്‌ ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ് . (കഴിയുന്നതും Mozilla Firefox ബ്രൌസറിൽ ‍ ഈ പോർ‍ട്ടൽ ഉപയോഗിക്കാൻ‍ ശ്രദ്ധിക്കുക).



Article URL:







Quick Links



Luxury Apartment സ്വന്തമാക്കാനും അതിലൂടെ ഉയർന്ന വരുമാനം നേടുവാൻ സുവർണാവസരം. ഗുരുവായൂരിലെ ആദ്യത്തെ ഷോപ്പിംഗ് മാളും ഹൈപ്പർമാർക്കറ്റും മൾട്ടിപ്ലക്സ് തീയറ്ററും, ഫുഡ് കോർട്ടും, ബ്രാൻഡഡ് ഔട്ലെട്സും, കിഡ്സ്... Continue reading




... Continue reading




... Continue reading




ചാവക്കാട് : പ്രളയ ബാധിതരെ സഹായിക്കുന്നതിനായി നഗരസഭാ കൌണ്‍സില്‍ അംഗങ്ങളുടെ ഒരുമാസത്തെ ഓണറെറിയം ഉള്‍പ്പെടെ അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ചാവക്കാട് നഗരസഭാ കൌണ്... Continue reading




ചാവക്കാട് :ആക്ട്‌സ് പാലയൂര്‍ യൂണിറ്റ് രൂപീകരണ യോഗം പാലയൂര്‍ സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ വെരി റവ.ഫാ.ജോസ് പുന്നേലിപറമ്പില്‍ ഉല്‍ഘാനം ചെയ്തു. ആക്ട്‌സ് ഗുരുവായൂര്‍ ബ്രാഞ്ച് പ്രസിഡണ്ട് പി.ഐ.സ... Continue reading